News One Thrissur
Updates

കാവടികൾ നിറഞ്ഞാടി, അരിമ്പൂർ കാവടി മഹോത്സവം വർണ്ണാഭം

അരിമ്പൂർ : അരിമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം വർണ്ണാഭമായി. രാവിലെ മുതൽ ഉച്ചവരെ 17 കേന്ദ്രങ്ങളിൽ നിന്ന് കാവടി വരവ് ഉണ്ടായി. നാദസ്വരം, ശിങ്കാരിമേളം എന്നിവയോടെയാണ് വിവിധ വർണ്ണങ്ങളിലുള്ള പൂക്കാവടികളും പീലി കാവടികളും വർണ്ണവിസ്മയം തീർത്ത് നിറഞ്ഞാടിയത്. വൈകീട്ട് ആറ് ആനകളോടെ പൂരം എഴുന്നള്ളിപ്പും ഉണ്ടായി. കൂട്ടി എഴുന്നള്ളിപ്പിൽ കൈപ്പിള്ളി പൂർവിക സെറ്റിൻ്റെ പുതുപ്പുള്ളി കേശവൻ എന്ന ആന തിടമ്പേറ്റി. രാത്രിയിലും കാവടി വരവ് ഉണ്ടായി. നിരവധി പേരാണ് കാണാൻ എത്തിയത്.

Related posts

ഒല്ലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

Sudheer K

വത്സല അന്തരിച്ചു.

Sudheer K

കിഴുപ്പിളളിക്കരയിൽ വനിതാ ഹോട്ടലിനും ഉടമയ്ക്കും നേരെ ആക്രമണം: ഫിറ്റ്‌നസ് പരിശീലകൻ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!