News One Thrissur
Updates

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

ആളൂർ: കൊറ്റനെല്ലൂർ തുമ്പൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് പേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. താഴെക്കാട് കൊമ്പിടി പുല്ലൂർ വീട്ടിൽ അനിക്കുട്ടൻ എന്ന് വിളിക്കുന്ന അനിൽകുമാർ (36), താഴെക്കാട് കൊമ്പിടി പുതൂർ വീട്ടിൽ സുട്ടൻ എന്ന് വിളിക്കുന്ന വസന്തൻ (47), പുത്തൻചിറ പടുത്തിരുത്തി വീട്ടിൽ വിമോജ്(40) എന്നിവരാണ് പിടിയിലായത്.

2026 ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കമ്പിവടിയുമായെത്തിയ സംഘം യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വീടിന്റെ സിറ്റ്ഔട്ടിൽ നിന്നിരുന്ന യുവതിയുടെ തലമുടിയിൽ കുത്തിപ്പിടിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അനിൽ കുമാർ ആളൂർ, അന്തിക്കാട്,മാള,കൊടകര , ചാലക്കുടി, കാട്ടൂർ , ആലത്തൂർ പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കവർച്ച കേസുകളും ഒരു മോഷണ കേസും ഒരു അടിപിടി കേസും അടക്കം 8 ക്രിമ്നൽ കേസുകളിലെ പ്രതിയാണ്
വസന്തൻ ആളൂർ, മാള, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതക കേസിലും രണ്ട് അടി പിടി കേസിലും അടക്കം 5 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷാജിമോൻ ബി, സബ്ബ് ഇൻസ്പെക്ടർ കെ.ടി ബെന്നി, ജി.എസ്.ഐ മിനിമോൾ, സി.പി.ഒമാരായ സിനേഷ്, ആഷിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

അരിമ്പൂരിൽ വിദ്യാർത്ഥികൾക്ക് മുണ്ടിനീര്: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി മണലൂർ എം.എൽ.എ

Sudheer K

അന്തിക്കാട് പട്ടണവേദി ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം ജനുവരി 4 ന്

Sudheer K

ഗ്രേസി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!