ചേർപ്പ് :എട്ടുമന ഗ്രാമീണ വായനശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.കെ. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. പത്മശ്രി പെരുവനം കുട്ടൻമാരാർ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പ്രൊഫ. എം. ഹരിദാസ്,
വായനശാല പ്രസിഡൻ്റ്, എന്നീ പദവികളിൽ മുപ്പത് വർഷമായി സേവനം അനുഷ്ടിച്ച കെ.എസ് മനോജ്, അനിൽ പൂക്കാട്ടിൽ എന്നിവരെ അനുമോദിച്ചു. അനിൽ പൂക്കാട്ടിൽ, കെ.എസ്.മനോജ്, എ.എ. അബ്ദുൾ ലത്തിഫ് , കെ.വി. പ്രസാദ് എന്നിവർ പ്രസംഗിച്ചു
