News One Thrissur
Updates

എറവ് കപ്പൽപ്പള്ളി തിരുനാളിന് നാളെ തുടക്കമാകും.

അരിമ്പൂർ: എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 2,3, 4, 5 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിവസമായ വെള്ളിയാഴ്ച വൈകിട്ട് നാലിന് വിശുദ്ധ കൊച്ചുത്രേസ്യയുടെ റോസാപൂ വിതരണം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ദീപാലങ്കാരം, കൂടുതുറക്കൽ ശുശ്രൂഷ, പുഷ്പ കുരിശ് എഴുന്നള്ളിപ്പ്, കൊച്ചുത്രേസ്യയ്ക്ക് കുഞ്ഞുടുപ്പ് സമർപ്പണവും ജന്മദിനാഘോഷവും, വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പുകൾ, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാർദം, വർണ്ണമഴ, സൗഹൃദ ബാൻ്റ് വാദ്യ മത്സരം തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് ഭാരവഹികൾ പറഞ്ഞു.ജനുവരി 11 നാണ് എട്ടാമിടം. ഭാരവാഹികളായ പോൾ കൊള്ളന്നൂർ, ഫ്രാൻസീസ് പാവറട്ടി, വിറ്റസ് വിൻസെൻ്റ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

മൊബൈൽ ഫോൺ കവർച്ച: കാപ്പ കേസ് പ്രതി അറസ്റ്റിൽ

Sudheer K

ത്രിവർണ്ണം ചാരിറ്റബിൾ സൊസൈറ്റി പാലിയേറ്റീവ് സംഘടനകൾക്ക് ആദരവും, നിർധനർക്ക് കിറ്റ് വിതരണവും നടത്തി

Sudheer K

അമ്മിണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!