News One Thrissur
Updates

തളിക്കുളം പഞ്ചായത്തിൽ ഷീബ അജയകൃഷ്ണൻ പ്രസിഡന്റ്; കെ.എസ്. റഹ്മത്തുള്ള വൈസ് പ്രസിഡന്റ്

തളിക്കുളം: യു.ഡി.എഫ് – ആർ.എം.പി. ഭരിക്കുന്ന തളിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെ കോൺഗ്രസ് അംഗം ഷീബ അജയകൃഷ്ണൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിലെ കെ.എസ്. റഹ്മത്തുള്ളയാണ് വൈസ് പ്രസിഡൻ്റ്. 11-ാം വാർഡ് പ്രതിനിധിയാണ് ഷീബ.9-ാം വാർഡിൽ നിന്നുള്ള അംഗമാണ് റഹ്മത്തുള്ള. 5 നെതിരെ 8 വോട്ടുകൾക്കാണ് ഇരുവരുടേയും വിജയം. നാല് പേർ മത്സരിച്ച പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ ഷീബ അജയകൃഷ്ണൻ (കോൺഗ്രസ്)- 8,ജോളി ബാബു (സി.പി.എം)- 5, സ്മിത ധനഞ്ജയൻ (ബി.ജെ.പി) – 4, സുമന ജോഷി (കോൺഗ്രസ് വിമത)- 1 എന്നിങ്ങനെയായിരുന്നു വോട്ട് നില. ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച സുമനയെ ഒഴിവാക്കി നടത്തിയ രണ്ടാം റൗണ്ടിൽ സുമന വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും മത്സരിച്ചവർക്ക് മുൻ വോട്ട് നില ആവർത്തിക്കുകയും ചെയ്തു. തുടർന്ന് ബി.ജെ.പി. സ്ഥാനാർഥിയെ ഒഴിവാക്കി മൂന്നാം റൗണ്ട് വോട്ടെടുപ്പ് നടത്തി. ബി.ജെ.പി അംഗങ്ങളും സുമന ജോഷിയും വിട്ട് നിന്നു. ഷീബ അജയകൃഷ്ണൻ കോൺഗ്രസ് (8), ജോളി ബാബു സി.പി.എം (5) എന്ന നിലയിൽ വോട്ട് ആവർത്തിക്കുകയും കൂടുതൽ വോട്ട് നേടിയ ഷീബ അജയകൃഷ്ണനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ കെ.എസ്. റഹ്മത്തുള്ള (മുസ്‌ലിം ലീഗ്), പി.എ. ഷിഹാബ് (സി.പി.എം), ഗോപിക രാമദാസ്(ബി.ജെ.പി) എന്നിവർ മത്സരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട് നില ഇവിടേയും ആവർത്തിച്ചു തുടർന്ന് കുറഞ്ഞ വോട്ട് നേടിയ ഗോപികയെ ഒഴിവാക്കി രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തി. ബി.ജെ.പി. അംഗങ്ങൾ വോട്ടിങ്ങിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ് വിമത സുമന ജോഷി തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തില്ല. റഹ്മത്തുള്ളയ്ക്ക് 8 വോട്ടും ഷിഹാബിന് 5 എന്ന നിലയിൽ ഫലം വന്നു.തളിക്കുളം കൃഷി അസി ഡയറക്ടർ കെ.സി. റൈഹാന വരണാധികാരിയായിരുന്നു.

Related posts

അന്തിക്കാട് പഞ്ചായത്ത് വികസന സദസ്സ് നടത്തി.

Sudheer K

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം.

Sudheer K

ജോയ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!