തൃപ്രയാർ: മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ വികസിത വൈജ്ഞാനിക നവകേരളം
സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം
എന്ന മുദ്രാവാക്യമുയർത്തി ശനി, ഞായർ ദിവസങ്ങളിലായി തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ (കെ എസ്ടിഎ ) 35-ാമത് തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ
പൊതു സമ്മേളന വേദിയായ തൃപ്രയാർ പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരം വി.എസ്. അച്യുതാനന്ദൻ നഗറിൽ പതാക ഉയർന്നു. സംഘാടക സമിതി ചെയർമാൻ എം എ ഹാരിസ് ബാബു പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് കെ പ്രമോദ് അധ്യക്ഷനായി.
സംഘടന പിറവി കൊണ്ട ജി ഡി എം എൽ പി സ്കൂളിൽ ഇ പി അജയഘോഷിൻ്റെ അധ്യക്ഷതയിൽ
നടന്ന ചടങ്ങിൽ വെച്ച് കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പി.സി. സിജി ജാഥാ ക്യാപ്റ്റൻ രമേഷ് കേശവന് പതാക കൈമാറിക്കൊണ്ട് കൊടിമര ജാഥ ഉദ്ഘാ ഘടനം ചെയ്തു. രാജിഷ ശിവജി അധ്യക്ഷയായി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എം ആർ ദിനേശൻ, പി കെ മോഹനൻ, അമൽ ടി പ്രേമൻ, കെ പ്രമോദ്, സാജൻ ഇഗ്നേഷ്യസ്, ടി എം ബിന്ദു, അനീഷ് ലോറൻസ്, ടി എം ലത, ബിനോയ് ടി മോഹൻ, ടി വിനോദിനി
തുടങ്ങിയവർ സംസാരിച്ചു
