തൃപ്രയാർ: വലപ്പാട് ബി.വി.എം. സ്കൂളിൽ നിന്നും തൃശൂർ മൃഗശാല സന്ദർശിക്കാൻ പോയ നാല്പതോളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഭക്ഷണം കഴിച്ച കുട്ടികൾക്ക് കലശലായ വയറിളക്കവും വയറ് വേദനയും ഉണ്ടാവുകയായിരുന്നു. തളിക്കുളം നേതാജി നഗറിലെ കണ്ണൂക്കാരൻ്റെ കട എന്ന ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണസാധനങ്ങൾ ഇവർ വിനോദ യാത്രക്ക് കൊണ്ടുപോയി കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടികൾ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. എന്നാൽ ആരുടേയും നില ഗുരുതര മല്ലെന്നും എല്ലാ കുട്ടികളും വീടുകളിലുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
സംഭവത്തേതുടർന്ന് തളിക്കളം കൂടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ഭക്ഷണ സാമ്പിളുകളും കുടിവെള്ളവും പരിശോധനയ്ക്കയച്ചു. റിപ്പോർട്ട് ലഭിക്കും വരെ കട അടപ്പിച്ചു
next post
