News One Thrissur
Updates

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വെച്ച് 3.17 ലക്ഷം തട്ടിയെടുത്ത സ്വർണ്ണ പണിക്കാരൻ അറസ്‌റ്റിൽ

കാട്ടൂർ : കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ കാട്ടൂർ ബ്രാഞ്ചിൽ സ്വർണ്ണമെന്ന വ്യാജേന  63 ഗ്രാം  തൂക്കം വരുന്ന മുക്ക് പണ്ടം പണയം വച്ച് 3,00,000/- (മൂന്ന് ലക്ഷം രൂപ) പ്രതിയുടെ ബൈങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൈപറ്റുകയും തുടർന്ന്  മറ്റൊരു ദിവസം പണയം പുതുക്കി  17,000/-(പതിനേഴായിരം) രൂപ കൂടി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി അറസ്‌റ്റിൽ.  സ്വർണ്ണപണിക്കാരനും 20 വർഷത്തോളം എടമുട്ടത്ത് കുടുബമായി താമസിച്ചിരുന്ന  മഹാരാഷ്ട്ര ഘടേജ് സ്വദേശി സന്തോഷ് (35) നെയാണ്തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സന്തോഷ് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ എടമുട്ടത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ  മുക്കുപണ്ടം പണയം വെച്ച് 9,70,000/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ്.
കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ സി, എസ് ഐ സബീഷ്, സി പി ഒ ജിതേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

സരോജിനി അന്തരിച്ചു

Sudheer K

പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും; മന്ത്രി കെ ബി ഗണേഷ് കുമാർ

Sudheer K

ഗോവിന്ദ പണിക്കർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!