വാടാനപ്പള്ളി : തെരഞ്ഞെടുപ്പ് ശബ്ദ പ്രചരണത്തിലെ സമാപനം കുറിച്ച് ചൊവ്വാഴ്ച നടക്കുന്ന രാഷ്ട്രീയ പാർട്ടികളുടേയും മുന്നണികളുടേയും വാടാനപ്പള്ളി സെൻ്ററിൽ അടുത്തടുത്തായി നിന്നുള്ള കൊട്ടികലാശം ഇത്തവണയില്ല. സമയക്രമം പാലിച്ച് വിവിധ സ്ഥലങ്ങളിൽ കൊട്ടിക്കലാശം നടത്താൻ പൊലീസ് അനുമതി നൽകി. എൽ.ഡി.എഫ്.വാടാനപ്പള്ളി ബീച്ച് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ആൽമാവ് സെൻ്ററിൽ നിലയുറപ്പിച്ച് ആറിന് അവസാനിപ്പിക്കണം. യു.ഡി.എഫ് വാടാനപ്പള്ളി സെൻ്ററിന് വടക്ക് അറക്കൽ ഗ്രൗണ്ടിനടുത്ത് നിന്ന് ആരംഭിച്ച് ചിലങ്ക സെൻ്ററിൽ മുക്രിയകത്ത് ഓഡിറ്റോറിയത്തിന് സമീപത്ത് നിശ്ചിത സമയത്ത് അവസാനിപ്പിക്കണം. എൻ. ഡി. എ. ഗണേശമംഗലത്തു നിന്ന് ആരംഭിച്ച് തൃത്തല്ലൂരിൽ ആറിന് അവസാനിപ്പിക്കണം .എസ് . ഡി . പി . ഐ. കുട്ടമുഖത്ത് നിന്ന് ആരംഭിച്ച് വാടാനപ്പള്ളി സെൻ്റ്ർ വഴി ചിലങ്ക സെൻ്ററിന് വടക്ക് വസ്ത്രാലയത്തിന് സമീപം ആറിന് അവസാനിപ്പിക്കും. വെൽഫെയർ പാർട്ടി ശാന്തി റോഡ് പരിസരത്തു നിന്ന് ആരംഭിച്ച് വാടാനപ്പള്ളി സെൻ്ററിൽ എത്തി തിരിച്ച് കുട്ട മുഖത്ത് എത്തി ആറിന് അവസാനിപ്പിക്കും. സംഘർഷങ്ങളും ഗതാഗത തടസവും ഒഴിവാക്കാനുമാണ് പൊലീസ് ഇത്തവണ കൊട്ടിക്കലാശത്തിൽ മാറ്റം വരുത്തിയത്. ഇത്തവണ വാടാനപ്പള്ളിയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്
previous post
next post
