ചേർപ്പ് : ചൊവ്വൂർ പാമ്പാൻ തേടിന് സമീപം നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലിടിച്ച് കാർ യാത്രികന് പരിക്ക്. ചൊവ്വൂർ മോഴിപറമ്പിൽ ദേവസി ( 74) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ആംബുലൻസ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1. 15നായിരുന്നു അപകടം. ചേർപ്പ് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് തൃശൂരിൽ നിന്ന് വരികയായിരുന്ന കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട റൂട്ടിൽ ഓടുന്ന പൂജ എന്ന ബസ്സും മായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായും ബസിൻ്റെ ഒരു ഭാഗം ഭാഗികമായുംതകർന്ന നിലയിലായി. അപകടത്തിൽപ്പെട്ട കാർ യാത്രികനെ പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഗതാഗത തടസവും നേരിട്ടു.
next post
