കാഞ്ഞാണി:വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന കാഞ്ഞാണി ബസ് സ്റ്റാൻഡിലെ ജനമൈത്രി പോലീസിന്റെ എയ്ഡ് പോസ്റ്റും അന്തിക്കാട് പ്രസ് ക്ലബ്ബിൻ്റെ ന്യൂസ് പോയിൻ്റും പ്രവർത്തനം പുനരാരംഭിക്കുന്നു പുതുതായി ചാർജെടുത്ത അന്തിക്കാട് എസ് എച്ച് ഒ കേഴ്സൺ വി മാർക്കോസ് മുൻകൈയെടുത്താണ് ഈ സംവിധാനങ്ങൾ പുനപ്രവർത്തിപ്പിക്കുന്നത്. ഉപയോഗശൂന്യമായികിടന്നിരുന്ന റൂം സമാനമനസ്കരുടെ സഹായസഹകരണത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയാണ് അടുത്ത ദിവസം പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്. പോലീസ്, മാധ്യമപ്രവർത്തകർ, എന്നിവർക്ക്പുറമേ കാഞ്ഞാണി ആക്ട് സിൻ്റെ ആംബുലൻസ് സംവിധാനവും ഇവിടെ പ്രവർത്തിക്കും. ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതോടെ തടയാനാകും
