News One Thrissur
Updates

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം നിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിക്കും – സി.സി. മുകുന്ദൻ എംഎൽഎ

പഴുവിൽ: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം നിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയ എംഎൽഎ സി.സി മുകന്ദനെ അനുമോദിച്ചു. കാരുണ്യ ഓഫീസ് പരിസരത്ത് ചേർന്ന അനുമോദന യോഗം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ പ്രൊഫ.കെ.യു അരുണൻ അധ്യക്ഷത വഹിച്ചു. ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് പ്രൊഫ.ടി.ആർ ഹാരി എന്നിവർ ചേർന്ന് എം എൽ എ യെ പൊന്നാട ചാർത്തി. ബ്ലോക്ക് മെമ്പർ കെ.രാമചന്ദ്രൻ , എൻ.ജി.ജയരാജ്, എ.ബി ജയപ്രകാശ്, പരമശിവൻ ചെള്ളി കാട്ടിൽ, സജീവൻ ഞാറ്റുവെട്ടി, ഇ.പി സൈമൺ, ഇവിഎൻ പ്രേംദാസ് തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ സ്വാഗതവും വാർഡംഗം എൻ എൻ ജോഷി നന്ദിയും പറഞ്ഞു

Related posts

കാഞ്ഞാണി പെരുമ്പുഴയിൽ തീപ്പിടുത്തം

Sudheer K

കണ്ടശാങ്കടവ് പള്ളിയിൽ തിരുനാൾ ആഘോഷിച്ചു.

Sudheer K

എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ ജനുവരി 3, 4 തിയ്യതികളിൽ

Sudheer K

Leave a Comment

error: Content is protected !!