പാറളം: അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാറളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ആലുക്കൽ കുന്ന് നഗറിൽ ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പൂർത്തികരണോദ്ഘാടനം സി.സി.മുകുന്ദൻ എംഎൽഎ നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷത വഹിച്ചു ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് പി പോൾ , ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ.ഡി. വാലന്റീന , സോഫി ഫ്രാൻസിസ് , ആശ മാത്യു , ഹസീന അക്ബർ, ജെറി ജോസഫ്,കെ പ്രമോദ്, അനിത മണി, റോസിലി ജോയ് , ജൂബി മാത്യു ,സിബി സുരേഷ് ,സ്മിനു മുകേഷ്, സുബിത സുഭാഷ് ,കെ സന്ധ്യ ,ടി ജി വിനയൻ ,സന്തോഷ് അറക്കൽ, സുധീർ ചക്കാല പറമ്പിൽ എന്നിവർ സംസാരിച്ചു
