ചിറക്കൽ: വൈക്കോച്ചിറ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു. വൈക്കോച്ചിറ ജുമാഅത്ത് പള്ളിക്ക് സമീപം റിട്ട.കെ.എസ് ഇബി ലൈൻമാൻ പരേതനായ പാലക്കൽ അബ്ദുറഹ്മാന്റെ മകൻ ഷിഹാബ് (48) ആണ് മരിച്ചത്. ബഹ്റൈനിലെ സൽമാനിയയിൽ സിമ്മിംങ്ങ് പൂൾ നിർമ്മിച്ചു നൽകുന്ന കമ്പനിയുടെ ഡ്രൈവറായിരുന്നു. മാതാവ്:പരേതയായ ഐഷാബി .ഭാര്യ: സജിന. മകൻ: ഷിജാസ് (ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി). കബറടക്കം പിന്നീട് നാട്ടിൽ നടത്തും
previous post
