News One Thrissur
Updates

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ലൈബ്രറികള്‍ക്ക് പുസ്തക വിതരണം നടത്തി.

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അംഗീകൃത ലൈബ്രറികള്‍ക്ക് പുസ്തക വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 ലക്ഷം രൂപ ചിലവഴിച്ച്
പഞ്ചായത്തിലെ രജിസ്റ്റര്‍ ചെയ്ത 5 ലൈബ്രറികള്‍ക്കാണ് പുസ്തകം ലഭ്യമാക്കിയത്. വൈസ് പ്രസിഡന്റ് രന്യ ബിനീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ . സരിത ഗണേശന്‍ , സുലേഖ ജമാലു, എ.എസ് സബിത്ത്, എ.ടി.ഷബീര്‍ അലി, ഷൈജ ഉദയകുമാര്‍, രേഖ അശോകൻ, സെക്രട്ടറി ഐ പി പീതാംബരന്‍ എന്നിവർ സംസാരിച്ചു.

Related posts

ഭാരതി അന്തരിച്ചു

Sudheer K

നാട്ടികഗ്രാമപ്പഞ്ചായത്തിനെതിരെ കോൺഗ്രസ് നടത്തുന്നത് നുണ പ്രചാരണം മാത്രം – പ്രസിഡന്റ്

Sudheer K

വാടാനപ്പള്ളിയിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഇടിച്ച് അപകടം; ബസിൻ്റെ പിന്നിലെ ചക്രങ്ങൾ ഊരി വീണു.

Sudheer K

Leave a Comment

error: Content is protected !!