കയ്പമംഗലം: ദേശീയപാത പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുൽ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പനമ്പിക്കുന്ന് പഴയ പോസ്റ്റോഫീസിനടുത്താണ് അപകടം. കാറിൽ ഇടിച്ച ശേഷം റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികന്റെ ദേഹത്തു കൂടി ടോറസ് ലോറി കയറുകയായിരുന്നുവെന്ന് പറയുന്നു. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ സ്ഥലത്ത് എത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
