News One Thrissur
Updates

അറബിഭാഷ – സംസ്കാരത്തിൻ്റെ ആത്മാവ്. കെ.സി.പ്രസാദ്.

വാടാനപ്പള്ളി:അറബി ഭാഷ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും സമ്പന്നവും സാംസ്കാരിക പൈതൃകവുമുള്ള ഭാഷകളിലൊന്നാണെന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.പ്രസാദ് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര അറബി ഭാഷാദിനത്തോടനുബന്ധിച്ച് കേരള അറബിക് മുൻഷീസ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൻ്റെ സമ്മാനദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി വെറും ഒരു ഭാഷയല്ല, മറിച്ച് ഒരു സംസ്കാരത്തിൻ്റെയും മതത്തിൻ്റെയും ആത്മാവാണ് അദ്ദേഹം പറഞ്ഞു.
കെ.എ.എം.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ഐ. മുജീബ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് എ.എ. ജാഫർ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ, ജില്ലാ ട്രഷറർ കെ.എ. അബ്ദുസ്സമദ്, കെ.എൻ.എം. വി.എച്ച്.എസ്.സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ഷിർഷാദ് അലി, ജില്ലാ വർക്കിംഗ് സെക്രട്ടറി പി.എ. അബ്ദുൽ അഹദ്, വനിതാ വിംഗ് ജില്ലാ ചെയർ പേഴ്സൻ എം.കെ. അതിഖാ ബീവി,കൺവീനർ പി.എസ് റഹ്മത്ത്, എം.കെ.സക്കീർ ഹുസൈൻ, ഷാഹുൽ ഹമീദ് സഗീർ, അമൽ വഹാബ്, പി.എസ്. സാജിദ, പി.എം. സബീന, ജാസ്മി ടി.യു. എന്നിവർ പ്രസംഗിച്ചു.
ക്വിസ് മത്സര വിജയികൾ: എൽ.പി.വിഭാഗം: ഷഹ്സ ഫാത്തിമ
എ എൽ പി എസ് തലശ്ശേരി ( ഫസ്റ്റ്)
ഹൈസ ഫാത്തിമ
യു പി എസ് തൃത്തല്ലൂർ ( സെക്കൻ്റ് )
ആഷിക നസ്റിൻ
ജി എൽ പി എസ് എടവിലങ്ങ് ( മൂന്നാം സ്ഥാനം )
യു.പി. വിഭാഗം:
ഫൈഹ ഫാത്തിമ, എസ് എൻ വി യു പി എസ് തളിക്കുളം ( ഫസ്റ്റ് )ആമിന ഫിദ
ജി എസ് എച്ച് എസ് അഷ്ടമിച്ചിറ ( രണ്ടാം സ്ഥാനം ) ഫൈഹ ഫാറൂഖ്
സി എൻ എൻ ജി എച്ച് എസ് ചേർപ്പ് ( മൂന്നാം സ്ഥാനം )
എച്ച്.എസ്. വിഭാഗം:
ആയിഷ നൗറിൻ ജി എച്ച് എസ് എസ് മണത്തല ( ഫസ്റ്റ്)
ഫൈസ ഫാത്തിമ വി എസ്.
സെൻറ് ജോസഫ് എച്ച്എസ്എസ് മതിലകം ( സെക്കൻ്റ് )
അഹ്മദ് സയാൻ
മോഡൽ ഹൈസ്കൂൾ പുതിയങ്ങാടി (മൂന്നാം സ്ഥാനം)
എച്ച്. എസ്. എസ്. വിഭാഗം:മുഹമ്മദ് ആദിൽ
എസ് എസ് എം എച്ച് എസ് എസ് അഴീക്കോട്
( ഫസ്റ്റ് )മിസ്ബ ഒ. എം.
ഐ സി എ ഇ എച്ച് എസ് എസ് വടക്കേക്കാട് ( സെക്കൻ്റ് )
അമാൻ ഇ എം ,
വി പി എം എസ് എൻ ഡി പി എച്ച്എസ്എസ് കഴിമ്പ്രം ( മൂന്നാം സ്ഥാനം )

Related posts

ഒരുമനയൂരിൽ ടാങ്കർ ലോറി ഇടിച്ചു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

Sudheer K

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന് വെട്ടേറ്റ സംഭവം: പോലീസ് അന്വേഷണം ഊർജിതമാക്കി.

Sudheer K

വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13വരെ പെരിഞ്ഞനത്ത്

Sudheer K

Leave a Comment

error: Content is protected !!