News One Thrissur
Updates

പഴുവിൽ കാരുണ്യയുടെ പതിനഞ്ചാമത് സംസ്ഥാന പ്രഫഷണൽ നാടകോത്സവത്തിന് തുടക്കമായി.

പഴുവിൽ : കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാമത് സംസ്ഥാന പ്രഫഷണൽ നാടകോത്സവത്തിന് തുടക്കമായി. പഴുവിൽ ജേപീസ് സംഗമം ഹാളിൽ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കാരുണ്യയുടെ പതിനഞ്ചാമത് വാർഷികാഘോഷം സി.സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ പ്രൊഫ.കെ. യു അരുണൻ അധ്യക്ഷത വഹിച്ചു. നാടകാവതരണത്തിലെ ഹാസൃരസങ്ങൾ തിരക്കഥാകൃത്ത് സുനീഷ് വാരനാട് പങ്ക് വെച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ഇ.പി. സൈമൺ, ട്രഷറർ ഇ.വി.എൻ പ്രേംദാസ്, വാസൻ പെരിങ്ങോട്ടുകര തുടങ്ങിയവർ സംസാരിച്ചു.സൊസൈറ്റി മെമ്പർമാരായ നൂറോളം പേർ ചേർന്ന് നടത്തിയ അവതരണ ഗാനത്തോടെയാണ് പതിനഞ്ചാമത് വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള നാടകോത്സവത്തെ വരവേറ്റത്. തുടർന്ന് കായംകുളം പീപ്പിൾ തിയറ്റേഴ്സ് അങ്ങാടി കുരുവികൾ നാടകം അവതരിപ്പിച്ചു

Related posts

റോസി അന്തരിച്ചു

Sudheer K

യുവാക്കൾക്ക് നേരെ ആക്രമണം : കൊടുങ്ങല്ലൂർ ബാറിലെ ജീവനക്കാരായ ആറ് പേർ അറസ്റ്റിൽ

Sudheer K

സുബ്രഹ്മണ്യൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!