കൊടുങ്ങല്ലൂർ: തൃക്കുലശേഖപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. 4 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിനകത്തെ 3 ഭണ്ഡാരങ്ങളും പുറത്തെ ഒരു ഭണ്ഡാരവുമാണ് കുത്തിത്തുറന്നിട്ടുള്ളത്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.
