വാടാനപ്പള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഗ്രാന്റ് പദ്ധതി ഉപയോഗിച്ച് നവീകരണം നടത്തിയ ബ്ലോക്ക് പബ്ലിക് ഹെൽത്ത് ലാബ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എം. അഹമ്മദ് മുഖ്യാതിഥി ആയിരുന്നു.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബി. സുരേഷ് കുമാർ സ്വാഗതം പറയുകയും സൂപ്രണ്ട് ഡോ. സുജ കെ. ടി. നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. ബി. സുധ,കലടീച്ചർ, ജൂബി പ്രദീപ്, വസന്ത ദേവലാൽ,വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ,ഷൈജ ഉദയകുമാർ, ശ്രീകല ദേവാനന്ദ്,സരിത ഗണേഷ്,ഹെൽത്ത് സൂപ്പർവൈസർ ടി. പി. ഹനീഷ്കുമാർ, പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സൂപ്പർവൈസർ കെ. രജനി,തളിക്കുളം ബ്ലോക്കിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിധി, അസിസ്റ്റന്റ് എഞ്ചിനിയർ പി. കെ. അനിത,സി. ഡി. എസ്. ചെയ്യർപേഴ്സൺ ബീന ഷെല്ലി എന്നിവർ ആശംസകൾ അർപ്പിച്ചു.
,ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. ഷീജ മോൾ, സീനിയർ നേഴ്സിംഗ് ഓഫീസർ ഷീജ വർക്കിപി. ആർ. ഒ അനുശ്രീ,പി. ബി.,എപ്പിഡെമിയോളജിസ്റ്റ് ഡോ.എൻ.എസ്.അഭിഷേക്, ,ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേത്യത്വം നൽകി
