കാഞ്ഞാണി :മണലൂർ നാലാം വാർഡിൽ മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ വലിയ രീതിയിൽ കുഴി രൂപപ്പെട്ടിട്ടും പ്രശ്‌നത്തിൽ ഇടപെടാത്ത വാർഡ് മെംബർ രാഗേഷ് കണിയാംപറമ്പിലിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ വെച്ച് പ്രതിഷേധിച്ചു, പ്രതിഷേധയോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം. വി അരുൺ ഉദ്ഘാടനം ചെയ്തു, നാലാം വാർഡ് പ്രസിഡൻ്റ് ടി.വി മാധവൻ അധ്യക്ഷത വഹിച്ചു. സി.ഐ ജോയ്, സിന്ധു സുനിൽകുമാർ, ടി.പി തോമസ്, ഐ.ജി സത്യൻ, സുനിൽകുമാർ മേപ്പറമ്പിൽ,ഇഗ്നേഷ്യസ് ആനക്കാട്, കൊച്ചുമോൻ ആനക്കാട് എന്നിവർ നേതൃത്വം നൽകി
