മതിലകം : കൂളിമുട്ടം കോഡൂർ ദേശത്ത് കരിയോടത്ത് വീട്ടിൽ ബാബുവിൻ്റെ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതികളായ രണ്ടു പേരെ തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു.
മേത്തല അത്താണി ,ആശാരിപറമ്പിൽ വീട്ടിൽ ശിവ (18 ), കൂളിമുട്ടം എമ്മാട് പീത്തൻപുരക്കൽ വീട്ടിൽ സജിത്ത് (20)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കൂളിമുട്ടം കോഡൂരിലുള്ള ബാബുവിന്റെ വീടിന്റെ മുന്നിൽ വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ എമ്മാട് നിന്നും തൃശ്ശൂർ റൂറൽ പോലീസ് സംഘം പിടികൂടുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏമ്മാട് വച്ച് നൈറ്റ് പെട്രോളിങ് വാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിതിനെ തുടർന്ന് പ്രതികളെ ചോദ്യം ചെയ്യുകയും മോഷണം പോയ വാഹനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ്ഇൻസ്പെക്ടർ ടി. എൻ.പ്രദീപൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജമാലുദ്ദീൻ, പ്രബിൻ, സനീഷ്, ഷിജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, സൻസിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
