അന്തിക്കാട്: അന്തിക്കാട് പുത്തൻ പ്പള്ളിക്കാവ് മഹാ ഭദ്രകാളി ക്ഷേത്രത്തിലെ തംബുല വിധി പ്രകാരം ക്ഷേത്രത്തിലെ ഉപദേവനായ ഗണപതി വിഗ്രഹത്തിന് ഗോളക സമർപ്പണം ശ്രീദേവി രാംകുമാർ കാട്ടാനിൽ നിർവഹിച്ചു. ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യാ കാർമികത്വം വഹിച്ചു. ക്ഷേത്രസമിതി സെക്രട്ടറി ശാലിനി സന്ദീപ്, പ്രസിഡൻ്റ് ആകാശ് അറയ്ക്കൽ, റിജി അനിൽകുമാർ എന്നിവർ പങ്കെടുത്തു. ദ്രവ്യകലാശവും ,വിവിധ കലശാഭിഷേകങ്ങളും നടന്നു.
previous post
