ചേർപ്പ്
ചേർപ്പ് : ഊരകം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനിലൂടെ നിർവഹിച്ചു. സി.സി മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
തറക്കല്ലിടലും എംഎൽഎ നിർവ്വഹിച്ചു.
കേരള സർക്കാരിൻ്റെ 2023-24 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ചേർപ്പ് – ഊരകം ഗ്രൂപ്പ് വില്ലേജ് ഓഫീസ് കെട്ടിടം സ്മാർട്ട് വില്ലേജ് ഓഫീസായി നിർമ്മിക്കുന്നത്.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ രാധാകൃഷ്ണൻ, ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജിഷ കള്ളിയത്ത്, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അക്ബർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ
ഷീല ഹരിദാസ്, ടി എൻ ഉണ്ണികൃഷ്ണൻ, വി എൻ സുരേഷ് , മുരളി, ടി. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.
