News One Thrissur
Updates

ഗണേശമംഗലത്ത് പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വാടാനപ്പള്ളി: ദേശീയ പാത 66ൽ ഗണേശമംഗലം പെട്രോൾ പമ്പിന് സമീപം മത്സ്യം കയറ്റി വരികയായിരുന്നു പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കുണ്ടലിയൂർ പങ്കം പുരക്കൽ വീട്ടിൽ പ്രകാശൻ (52) ആണ് മരിച്ചത് . ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ തലക്കും ഷോൾഡറിനും ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കണ്ടശ്ശാംകടവ് ഡി – കോഡ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും പരിക്ക് ഗുരുതമായതിനാൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 8 മണിയോടെ മരണപ്പെടുകയായിരുന്നു. വാടാനപ്പള്ളി പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോട്ടത്തിന് ശേഷം സംസ്കാരം നടക്കും.

Related posts

മാള എസ്എച്ച് ഒ യെ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

പഴുവിൽ സ്വദേശി ഖത്തറിൽ അന്തരിച്ചു.

Sudheer K

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്- 2025 – തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

Sudheer K

Leave a Comment

error: Content is protected !!