News One Thrissur
Updates

അഴീക്കോട് പുഴയിൽ വീണ് തൊഴിലാളിയെ കാണാതായി.

കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം പാലം നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് തൊഴിലാളിയെ പുഴയിൽ വീണ് കാണാതായി. മധ്യപ്രദേശ് സ്വദേശി തേജ്‌പാൽ സിങിനെയാണ് കാണാതായത്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം, ജോലി കഴിഞ്ഞ ശേഷം പാലത്തിൻ്റെ ഒന്നാമത്തെ തൂണിൽ നിന്നും ഇറങ്ങവെ, പുഴയിൽ കിടന്നിരുന്ന ബാർജിലേയ്ക്ക് കയറാനായി വെള്ളത്തിലേക്ക് ഇറങ്ങി നീന്തുന്നതിനിടെയാണ് പെട്ടന്ന് കാണാതായത്‌. അഴീക്കോട് കോസ്‌റ്റൽ പോലീസും ഫയർ ഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

Related posts

ചൊവ്വൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

തൃപ്രയാറിൽ 12-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നു തുടക്കമാകും.

Sudheer K

29 ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Sudheer K

Leave a Comment

error: Content is protected !!