തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ ഒന്ന് മുതൽ ലേണേഴ്സസ് ടെസ്റ്റിൽ മാറ്റം.ലേണേഴ്സ് പരീക്ഷാ ചോദ്യങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങൾക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകൾ മൂന്നിൽ നിന്ന് നാലാക്കുകയും ചെയ്യും. ഒരു ഉത്തരം എഴുതാൻ 30 സെക്കൻഡ് സമയമാണ് അനുവദിക്കുക. മുഴുവൻ ചോദ്യത്തിൽ നിന്ന് കുറഞ്ഞത് 18 ഉത്തരങ്ങൾ എങ്കിലും ശരിയായിരിക്കണം. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശെരിയായാൽ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്സ് ആപ്പിൽ ലഭ്യമാണ്. ആപ്പിൽ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
