അരിമ്പൂർ: ഷംഷാബാദ് അതിരൂപത മെത്രാപ്പൊലീത്ത മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടന് സ്വീകരണവും
അരിമ്പൂർ സെൻ്റ് ആൻ്റണീസ് ഇടവകയിലെ സമർപ്പിതരുടെ സംഗമവും ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കലും നടത്തി. ഷംഷബാദ് അതിരൂപത മെത്രാപ്പൊലീത്തയായി നിയമിതനായ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടനെ അരിമ്പൂർ സെയ്ൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ.സോളി തട്ടിൽ സ്വീകരിച്ചു. സമർപ്പിതരുടെ സംഗമം മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. കണ്ടശ്ശാംകടവ് ഫൊറോന പള്ളി വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ അധ്യക്ഷനായി. ഫാ. അരുൺ കാഞ്ഞിര തിങ്കൽ, സിസ്റ്റർ ടീന മരിയ,
ഫാ. ബെന്നി കിടങ്ങൻ, ഫാ.ജെസ് വിൻ ജോസ് വാഴപ്പിള്ളി,ഷാജു കുത്തൂർ, ജിജോ മുരിങ്ങാത്തേരി, ഫാ.ഷിജോ ചിറ്റിലപ്പിള്ളി, ജേസി കൊള്ളന്നൂർ, ട്രസ്റ്റിമാരായ മൈക്കിൾ മുത്തു പറമ്പിൽ, മാർട്ടിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
