തളിക്കുളം : ബീച്ച് കാണാനെത്തിയ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള അഞ്ചംഗ വിദ്യാർത്ഥി സംഘത്തിൽ പ്പെട്ട കോയമ്പത്തൂർ മേട്ടുപാളയം റോഡ്, പന്നിമടൈ തുടിയല്ലൂർ പരേതനായ ഹരിഹരന്റെ മകൻ അശ്വിൻ(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ എത്തിയ സംഘം ബീച്ചിൽ നിന്ന് തെക്ക് മാറി സ്വകാര്യ റിസോർട്ടിന് സമീപം കടലിൽ ഇറങ്ങിയിരുന്നു. ഇതിനിടെ ശക്തിയായ ചുഴിയിൽപ്പെട്ട അശ്വിനെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഗാർഡുകളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വിദ്യാർത്ഥിയെ കരക്കെത്തിച്ചു. ഉടൻ വലപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
previous post
