News One Thrissur
Updates

പെരിഞ്ഞനത്ത് വീട് കയറി ആക്രമണക്കേസിലെ പ്രതി അറസ്റ്റിൽ

പെരിഞ്ഞനം: സമിതി ബീച്ചിനടുത്ത് യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പെരിഞ്ഞനം വെസ്റ്റ് സമിതി സ്വദേശി കിഴക്കേവളപ്പില്‍ വീട്ടില്‍ മനോജി(46) നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. പരിസരവാസിയായ നാരായണത്ത് വീട്ടില്‍ സുഭാഷിനെയാണ് ഇയാൾ വീട് കയറി ആക്രമിച്ചത്. ഇക്കകഴിഞ്ഞ ഫെബ്രുവരിയിലും ഇയാള്‍ സുഭാഷിന്റെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. അന്ന് അറസ്റ്റ് ചെയ്തതിനെതുടര്‍ന്ന് മനോജ് റിമാന്‍ഡിലായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വീണ്ടും അക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. വിവിധ പോലീസ് സ്‌റ്റേഷനുകളിലയി 24 ക്രമിനല്‍ കേസുകളില്‍ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു. കയ്പംഗലം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബിജു. ആര്‍, എസ്‌ഐ മാരായ അഭിലാഷ്.ടി, ജെയ്‌സണ്‍, മുഹമ്മദ് സിയാദ്, സി.പി.ഒ മാരായ സുനില്‍കുമാര്‍, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

Sudheer K

ചേർപ്പിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു.

Sudheer K

തൃശൂരിൽ ലോഡ്ജിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചത് അമിത രക്തസ്രാവം മൂലം

Sudheer K

Leave a Comment

error: Content is protected !!