News One Thrissur
Updates

എടമുട്ടത്ത് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

തൃപ്രയാർ: എടമുട്ടത്തുള്ള സ്വ കാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷം രൂപ തട്ടി ദുബായിലേക്ക് കടന്ന മഹാരാഷ്ട്ര സ്വദേശിയെ വിമാനത്താവളത്തിൽ വെച്ച് പി ടികൂടി.എടമുട്ടത്ത് സ്വർണപ്പണി ചെയ്തിരുന്ന സന്തോഷിനെയാണ് (35) മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാന ത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. എടമുട്ടത്തെ സ്വർണ പണയ സ്ഥാപനത്തിലെ മാനേജർ ചൂലൂർ തൊഴുത്തുംപറമ്പിൽ ഷണ്മുഖന്റെ പരാതിയിലാണ് അറ സ്റ്റ്. കഴിഞ്ഞ വർഷം ജൂലായ് 31 മുതൽ ഈ വർഷം ഏപ്രിൽ പത്തുവരെയുള്ള കാലയളവിൽ 201 ഗ്രാം 700 മില്ലിഗ്രാം തൂക്കം വരുന്ന മു ക്കുപണ്ടം സ്വർണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

20 വർഷത്തോളം എടമുട്ടത്ത് കുടുംബമായി താമസിച്ചിരുന്ന സന്തോഷ് എടമുട്ടത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വർഷങ്ങളായി സ്വർണം പണയം വെയ്ക്കാറുണ്ട്. മറ്റുള്ളവർ പണയം വയ്ക്കുന്ന സ്വർണം മാറ്റുരച്ച് നോക്കുന്ന ജോലിയും ഇയാൾ ചെയ്യാറുണ്ട്.സന്തോഷിനെ ജീവനക്കാർക്ക് പരിചയമുള്ളതിനാലും ആഭരണങ്ങളിൽ 916 മുദ്ര ഉള്ളതിനാലും പണയം വെച്ച ആഭരണങ്ങളുടെ മാറ്റുരച്ച് നോക്കിയിരുന്നില്ല.

സ്വർണം ഉരച്ച് പരിശോധിക്കുന്നതിന് വേണ്ടി സന്തോഷിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാ ത്തതിനാൽ ഇയാൾ താമസിക്കുന്ന വാടക വീട്ടിൽ ചെന്നപ്പോഴാണ് ഇയാൾ ഭാര്യയും കുട്ടികളുമായി സ്ഥലം വിട്ടതായി അറിഞ്ഞത്. തുടർന്നാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വലപ്പാട് എസ്എച്ച്ഒ അനിൽകുമാർ, എസ്ഐ സി എൻ. എബിൻ, ജിഎസ്ഐ ഉണ്ണി, ജിഎഎസ്.ഐ ഭരതനു ണ്ണി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts

ഉറവിട ജൈവ മാലിന്യ സംസ്ക്കരണം : അരിമ്പൂർ പഞ്ചായത്തിൽ ബൊകാഷി ബക്കറ്റുകൾ വിതരണം ചെയ്തു.

Sudheer K

ഗുരുവായൂരിൽ ഹൈക്കോടതി വിധി ലംഘിച്ച് റീൽസ് ചിത്രീകരണം : ജസ്ന സലീമിനെതിരെ കേസ്

Sudheer K

ചിറക്കൽ പുതിയ പാലം നാളെ ഗതാഗതത്തിന് തുറന്നു കൊടുക്കും.

Sudheer K

Leave a Comment

error: Content is protected !!