പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിലെ അമ്മമാർക്കൊപ്പം നടത്തി. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ, ആശ വർക്കർ, അംഗൻവാടി ജീവനക്കാർ, സി ഡി എസ് അംഗം,എ ഡി എസ് അംഗങ്ങൾ, വാർഡിലെ വിവിധവ്യക്തികൾ ഉൾപ്പെടെ നൂറോളം പേർക്ക് ഓണസദ്യയും ഒരുക്കി. കാരുണ്യയിലെ അമ്മമാർക്ക് ഓണപ്പുടവയും സമ്മാനിച്ചു. ഓണാഘോഷം ആവണങ്ങാട്ടിൽ കളരി അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ഗിൽസ് ഫൗണ്ടേഷൻ ചെയർമാൻ ഗിൽസ ഭരതൻ, സൗഹൃദ ഫൗണ്ടേഷൻ സെക്രട്ടറി ബാബു വടക്കൻ, എ ഡി എസ് പ്രസിഡന്റ് വിജയപ്രകാശൻ, ആശ വർക്കർ സുശീല രാജൻ, അംഗൻവാടി വർക്കർമാരായ അഷ്ടമി, സതീരംഗൻ, ഹെൽപ്പർമാരായ ഗീത, നിമ്മി പ്രേംലാൽ തൊഴിലുറപ്പ് അംഗങ്ങളായ ഗിരിജ, കിസ്മത്ത് പിയൂസ്, സജിത സുനിൽ, ലില്ലി ജോസ് കൊമ്പൻ, ഇന്ദിര മോഴി പറമ്പിൽ എന്നിവർ പ്രസംഗിച്ചു. രേണുക റിജു, സിമി ജോബി, വത്സല അശോകൻ, കാഞ്ചന ധർമ്മരാജൻ, ബിനി കണ്ണൻ എന്നിവർ നേതൃത്വം നൽകി. വട്ടകളി, നാടൻ പാട്ടുകൾ, കവിത ആലാപനം, ഡാൻസ് എന്നീ വിവിധ കലാപരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.
previous post
