അരിമ്പൂർ: വാടാനപ്പിള്ളി നടുവിൽക്കരയ്ക്കു സമീപം കൈരളി ഓട്ടവർക്ക്ഷോപ്പ് ഉടമ കുഴ ഞ്ഞുവീണു മരിച്ചു. അരിമ്പൂർ എഴുത്തച്ഛൻ റോഡിൽ വടക്കൂട്ട് ഉണ്ണി എഴുത്തച്ഛന്റെ മകൻ ബാബു(54) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ ദേഹാ സ്വാസ്ഥ്യത്തെ തുടർന്ന് തൃശൂ രിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു രാവിലെ 10 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. അമ്മ; ലക്ഷ്മിക്കുട്ടി. ഭാര്യ: രജിത. മക്കൾ: ഭവ്യ, അതുല്യ (ഇരുവരും മെഡിക്കൽ വിദ്യാർഥികൾ), കൃഷ്‌ണപ്രിയ (എൻജിനീയറിംഗ് വിദ്യാർഥി).
next post
