തൃശ്ശൂർ: ചേലക്കരയിൽ ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചു. തോന്നൂർക്കര കുറ്റിക്കാട് ഉന്നതി കൃപാ നഗറിലെ വാസുദേവൻ്റെ മകൾ രുദ്ര (17)ആണ് മരിച്ചത്. പനി ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെയാണ് മരണം. ചേലക്കര എസ്.എം ടി എ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
