തൃപ്രയാർ : സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ദിവസം തോറും വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തൃപ്രയാർ സിവിൽ സ്റ്റേഷന് മുൻപിൽ കെ.എച്ച് ആർ.എ തൃപ്രയാർ യൂണിറ്റ് ധർണ്ണ നടത്തി. അസോസിയേഷൻ തൃശ്ശൂർ ജില്ല പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.. യൂണിറ്റ് പ്രസിഡൻ്റ് ആർ.എ. മുഹമ്മദ് അധ്യക്ഷ വഹിച്ചു. യൂണിറ്റ് സെക്രട്ടറി അക്ഷയ് എസ് കൃഷ്ണ, റഹ്മത്ത് ബാബു, യൂത്ത് വിങ് സെക്രട്ടറി സ്മിജിത് എന്നിവർ സംസാരിച്ചു. മുനീം ജാവിദ്, ഷെനിബ്, ജസീം, അഷറഫ്, റഷീദ് എന്നിവർ നേതൃത്വം നൽകി.
next post
