News One Thrissur
Updates

13 കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 8 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് പോക്സോ കോടതി.

തൃശൂർ: കൗമാരക്കാരിയെ തട്ടി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവിന് എട്ട് വര്‍ഷം തടവും പിഴയും വിധിച്ച് പോക്‌സോ കോടതി.

കൊടുങ്ങല്ലൂര്‍ അഴിക്കോട് സുനാമി കോളനി സ്വദേശിയായ തയ്യില്‍ വീട്ടില്‍ സജിലിനെ (23) ആണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ജയ പ്രഭു ശിക്ഷിച്ചത്. 2021 ജനുവരിമാസത്തിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത് വോളിബോള്‍ പ്രാക്ടീസിനായി വീട്ടില്‍ നിന്നും ഇറങ്ങിയ 13 കാരിയെ ആണ് പ്രതിവാഹനത്തില്‍ കടത്തി കൊണ്ടു പോയി അഴിക്കോട് ബീച്ചില്‍ വെച്ച് ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ മാതാപിതാക്കളും നാട്ടുകാരുമാണ് കൊടുങ്ങല്ലൂര്‍ പോലീസിനെ വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തിയ കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 14 സാക്ഷികളെയും 25 രേഖകളും മൂന്നോളം തൊണ്ടി മുതലുകളും ഹാജരാക്കി . സൈബര്‍ ഫോറന്‍സിക് തെളിവുകളുടെ കൂടി സഹായത്തോടെ നടത്തിയ കേസ്സില്‍ ആണ് വിവിധ വകുപ്പുകളിലായി പ്രതിക്ക് 8 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിച്ചത്. പിഴതുക മുഴുവന്‍ ഇരായ പെണ്‍കുട്ടിക്ക് നല്‍കാന്‍ വിധിന്യായത്തില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. സമൂഹത്തിന് സന്ദേശം നല്‍കുന്ന രീതിയില്‍ ശക്തമായ ശിക്ഷ പ്രതിക്ക് നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ . ലിജി മധു, അഡ്വ പി ആര്‍ ശിവ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനുവേണ്ടി റൂറല്‍ ലെയ്‌സന്‍ കെ പി നീതു സന്നിഹിതയായിരുന്നു.

Related posts

ചേർപ്പിൽ പോസ്റ്റൽ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

Sudheer K

തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നിലത്ത് വീണ യുവതിയുടെ ദേഹത്ത് ലോറി കയറി.

Sudheer K

അയൽവാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ*l

Sudheer K

Leave a Comment

error: Content is protected !!