കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 37 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ. വാടാനപ്പള്ളി ബീച്ച് സ്വദേശി തറയിൽ ബിനീഷിനെ (34) നെയാണ് കുന്നംകുളം പ്രത്യേക പോക്സോ കോടതി ജഡ്‌ജ് – എസ് ലിഷ ശിക്ഷിച്ചത്. പിഴ സംഖ്യയിൽ 50,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും വിധിയിൽ നിർദേശമുണ്ട്. 2017 ൽ അതിജീവിതയുടെ അയൽവാസിയായിരുന്ന പ്രതി വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും വിവാഹ വാഗ്‌ദാനം നൽകി കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോകുകയും ചെയ്തെന്നാണ് കേസ്. അതിജീവിതയുടെ പിതാവ് വാടാനപ്പള്ളി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്.
previous post
