News One Thrissur
Updates

ചിറയ്ക്കൽ പാലത്തിൽ ഗതാഗതം ആരംഭിച്ചു.

തൃപ്രയാർ: മാസങ്ങളായുള്ള ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായി ചേർപ്പ് – തൃപ്രയാർ സംസ്ഥാന പാതയിലെ ചിറയ്ക്കൽ പാലത്തിൽ ഗതാഗതം ആരംഭിച്ചു. രാവിലെ സി.സി. മുകുന്ദൻ എം എൽ എ പാലം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് പേർ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു. പാലത്തിൻ്റെ നിർമ്മാണത്തിന് വേണ്ടി സഹകരിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും ഇത് ഒരു ചരിത്ര നിമിഷമാണെന്നും സി.സി. മുകുന്ദൻ എം എൽ എ പറഞ്ഞു. പാലത്തിലെ ബാക്കിയുള്ള ജോലികൾ മഴ മാറിയാൽ ആരംഭിക്കും. 530 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്.

Related posts

ശ്രീരാമ പോളിടെക്നിക്ക് കെ എസ് യു യൂണിറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

Sudheer K

അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബേക്കറി കുത്തി തുറന്ന് മോഷണം.

Sudheer K

കണ്ടശാംകടവ് കേണ്ടസ് ക്ലബ്ബിൻ്റെ പ്രതിഭാസംഗമം ഓഗസ്റ്റ് 15 ന്.

Sudheer K

Leave a Comment

error: Content is protected !!