News One Thrissur
Updates

ദി അന്തിക്കാട്സ് യുഎഇ അസോസിയേഷൻ വാർഷികവും പുരസ്ക്കാര വിതരണവും നടത്തി.

അന്തിക്കാട് : ദി അന്തിക്കാട്സ് യുഎഇയുടെ 33ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാടക സിനിമ ലോകത്തെ അന്തിക്കാട്ടുകാർ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ആദരിക്കലും നടന്നു. അന്തിക്കാട്ടെ സിനിമ കാരണവർ വാസുദേവൻ തണ്ടിയേക്കലിനെ സ്മരിച്ച് കൊണ്ടാണ് സെമിനാർ ആരംഭിച്ചത്. സിനിമ നാടക പ്രവർത്തകരായ ഷൈജു അന്തിക്കാട്, സജീവൻ അന്തിക്കാട്, സജിൻ ചെറുകയിൽ, ചാക്കോ ഡി അന്തിക്കാട്, ശ്രീവത്സൻ അന്തിക്കാട്, സമീർ അന്തിക്കാട്, പ്രമോദ് പാടിയത്ത്, സിറിൻസൺ, ദുഫൈൽ അന്തിക്കാട്, ജയ്മോൻ അന്തിക്കാട് എന്നിവർ പങ്കെടുത്തു. ഇ എം ബദറുദ്ധീൻ, രാകേഷ് രവി, ഷാജി പള്ളിയിൽ എന്നിവർ നൽകിയ ചികിത്സാ സഹായം 8 പേർക്ക് വിതരണം ചെയ്തു. അന്തിക്കാട് ഹൈസ്ക്കൂൾ, കെജിഎം സ്കൂൾ അന്തിക്കാട്, ജി എൽപി സ്കൂൾ അന്തിക്കാട് എന്നിവടങ്ങളിൽ നിന്ന് പഠന നിലവാരത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. സിരിൻസൺ സംവിധാനം ചെയ്ത പാട്ടം, അവസാനത്തെ മോഷണം, ദുഫൈൽ അന്തിക്കാട് നിർമ്മിച്ച കടലാഴം എന്നീ ഷോർട് ഫിലിമുകൾ അവതരിപ്പിച്ചു. അന്തിക്കാട് പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ലഹരിക്കെതിരെ ബോധവൽക്കരണ പ്രഭാഷണം സിവിൽ പോലീസ് ഓഫീസർ കെ.എൻ. നിധിൻ നടത്തി. ഭാരവാഹികളായ ജിനേഷ് മൂത്തേടത്ത്, രാജീവ്‌ സുകുമാരൻ, ഷാജി കളരിക്കൽ, സക്കീർ ഹുസൈൻ പതിപറമ്പത്ത്, ജലജ സോമൻ, ഷൈനി പ്രദീപ്‌ മേനോൻ, യതീന്ദ്രൻ തണ്ടിയേക്കൽ എന്നിവർ നേതൃത്വം നൽകി. സ്നേഹ വിരുന്നും നടത്തി.

Related posts

തൃപ്രയാർ നാടകവിരുന്ന്; പ്രവേശന പാസ് പ്രകാശനം ചെയ്തു

Sudheer K

വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

എൻഡിഎ വാടാനപ്പള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌ കൺവൻഷൻ

Sudheer K

Leave a Comment

error: Content is protected !!