News One Thrissur
Updates

ദി അന്തിക്കാട്സ് യുഎഇ അസോസിയേഷൻ സ്നേഹോത്സവത്തിന് നാളെ തുടക്കം.

കാഞ്ഞാണി : അന്തിക്കാട്ടെ പ്രവാസി കൂട്ടായ്മയായ ദി അന്തിക്കാട്സ് യു.എ.ഇ.അസോസിയേഷൻ 33-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന സ്നേഹോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. നാല് ദിവസങ്ങളിലായി നടത്തുന്ന പരിപാടിയിൽ അന്തിക്കാട്ടെ സിനിമ, നാടക മേഖലയിലുള്ളവരെ ആദരിക്കും. ഓഗസ്റ്റ് 2 മുതൽ 10 വരെ അന്തിക്കാട് യുഎഇ അസോസിയേഷൻ ഹാളിലാണ് പരിപാടി. രണ്ടിന് വൈകീട്ട് കുട്ടികൾക്കായി കഥ ചിത്രരചന മത്സരങ്ങൾ, വനിത അംഗങ്ങൾക്കായി പായസ – പാചക മത്സരം ,വടം വലി മത്സരം എന്നിവ നടത്തും. മുന്നിന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ മെഡിക്കൽ ക്യാമ്പ്. തുടർന്ന് ലഹരിക്കെതിരെ ബോധവൽക്കരണം നടക്കും. തുടർന്നാണ് സിനിമ നാടക പ്രവർത്തകരെ ആദരിക്കുക. ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും ചികിത്സ സഹായ വിതരണവും നടത്തും. ഈ മാസം ഒമ്പതിന് രാവിലെ പത്തിനാണ് അന്തിക്കാട്ടുകാരായ പ്രവാസികളെ ആദരിക്കലും സെമിനാറും നടക്കുക. സമാപന ദിവസമായ പത്തിന് രാവിലെ കുടുംബ സംഗമവും കലാപരിപാടികളും അവാർഡ് വിതരണവും തുടർന്ന് ഗാനമേളയും സംഘടിപ്പിക്കും. ആയിരത്തോളം അംഗങ്ങളുള്ള അസോസിയേഷൻ ഇക്കാലയളവിൽ രണ്ട് കോടി രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ പറഞ്ഞു. പ്രളയകാലത്ത് നാല് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. കോവിഡ് കാലത്തും പ്രവർത്തന രംഗത്ത് സജീവമായിരുന്നു. നിരവധി പേർക്ക് ചികിത്സ സഹായം നൽകി കഴിഞ്ഞു. വയനാട് ദുരിത ബാധിതർക്കായി ഒരു ലക്ഷം രൂപ നൽകി. കുറ്റവാളികളെ പിടികൂടാൻ പൊലീസുമായി കൈകോർത്ത് സി.സി ടി വി കാമറകളും, പഞ്ചായത്തുമായി സഹകരിച്ച് വഴി വിളക്ക് സ്ഥാപിക്കലും നടത്തിയതായി ഭാരവാഹികൾ പറഞ്ഞു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ രാജീവ് സുകുമാരൻ, ജനറൽ കൺവീനർ ജിനേഷ് മൂത്തേടത്ത്, കൺവീനർ ഷാജി കളരിക്കൽ, ജോ: കൺവീനർ സക്കീർ ഹുസൈൻ പതിപറമ്പത്ത്, വൈസ് ചെയർമാൻ ഷൈനി പ്രദീപ് മേനോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

ചൊവ്വൂരിൽ പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു.

Sudheer K

‘വിജ്ഞാന ചാഴൂർ ’ പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

Sudheer K

പിണറായി ഭരണത്തിൽ ജനം പൊറുതിമുട്ടി -വി എം സുധീരൻ

Sudheer K

Leave a Comment

error: Content is protected !!