കണ്ടശാംകടവ്: ഫ്രാൻസിസ് ലൈനിൽ കൊമ്പൻ ഫ്രാൻസിസിന്റെ വീടിന്റെ അടുക്കളഭാഗം കാറ്റിലും മഴയിലും തകർന്നു വീണു. ഫ്രാൻസിന്റെ ഭാര്യ സീമ തൊട്ട് മുമ്പ് പാചകം കഴിഞ്ഞ് പോയതിന് ശേഷമാണ് അടുക്കളയുടെ ചുമർ തകർന്ന് വീണത്. ഈ സമയം വീട്ടിൽ സീമ മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ഫ്രാൻസീസ് പാചക തൊഴിലാളിയാണ്. ഇവർ ജോലിക്കായി പുറത്തായിരുന്നു. ഓട് മേഞ്ഞതാണ് വീട്.
ഫോട്ടോ : ഭുവനൻ പ്രതിഷ്ഠ
