കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാളിൻ്റെ ദീപാലങ്കാരം സ്വിച്ച്ഓൺ കർമ്മം വികാരി ഫാ.റാഫേൽ ആക്കാമറ്റത്തിൽ നിർവഹിച്ചു. തിരുനാളിനോടനുബന്ധിച്ച് 24 ന് വൈകീട്ട് 5.30 നുളള കുർബാനക്കുശേഷം കൂടുതുറക്കൽ കർമ്മം ഉണ്ടാകും. തിരുനാൾ ദിവസം 25 ന് രാവിലെ 6 നും 8 നും വി കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജിസ് വിൻ വാഴപ്പിള്ളി മുഖ്യകാർമ്മീകനാകും. ഫാ. ഏബിൾ ചിറയത്ത് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, നോവേന, തിരുനാൾ പ്രദക്ഷിണം, നേർച്ച വിതരണം എന്നിവയുണ്ടാകും. വൈകീട്ട് 6 മുതൽ 10 വരെ റോയൽ വോയ്സ് ആമ്പല്ലൂർ, കൈരളി ചാലക്കുടി എന്നീ ടീമുകളുടെ ബാൻ്റ് മേളം ഉണ്ടാകുമെന്ന് വികാരി ഫാ.റാഫേൽ ആക്കാമറ്റത്തിൽ, അസി.വികാരി. ഫാ. അജിത്ത് ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ സി.ഒ. ജിൻ്റോ, ബൈജു ജോർജ്, ജെയ്സൺ പോൾ, ജോസഫ് അറക്കൽ, എന്നിവർ അറിയിച്ചു
previous post
