News One Thrissur
Updates

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു

തൃശൂർ: കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ചു. തൃശ്ശൂർ എഡിഎം ൻ്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മഴയായതിനാൽ റോഡ് ടാറിടൽ പെട്ടന്ന് ചെയ്യാനാകില്ല. മഴ മാറിയ ശേഷം മൂന്നു മാസത്തിനുള്ളിൽ ടാറിടൽ നടത്തും. അതുവരെ താൽക്കാലികമായി കുഴിയടക്കുന്ന ജോലികൾ നടത്തുമെന്നും എഡിഎം ഉറപ്പ് നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ ഉറപ്പ് കണക്കിലെടുത്ത് സമരം പിൻവലിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു..

Related posts

നമ്പോർക്കാവ് മേടഭരണി കാർത്തിക വേല കൊടിയേറി.

Sudheer K

ആഫ്രിക്കന്‍ പന്നിപ്പനി; ജില്ലയില്‍ കര്‍ശന പരിശോധനയുമായി മൃഗസംരക്ഷണ വകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം

Sudheer K

ഭാസ്കരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!