News One Thrissur
Updates

പാവറട്ടിയിൽ വീട്ടിൽ മോഷണ ശ്രമം; മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ.

പാവറട്ടി: ഇറച്ചിപ്പുരയ്ക്ക് സമീപം വീണ്ടും വീട്ടിൽ മോഷണ ശ്രമം. മോഷ്ടാവെന്ന് കരുതുന്നയാളുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.മേലിട്ട് ജോസിൻ്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ വീടിൻറെ പുറകുവശത്തൂടെ ഒരാൾ നടന്നുവരുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. സമീപവാസിയുടെ മതിൽ ചാടിക്കിടന്നാണ് വീടിൻറെ പുറകുവശത്തേക്ക് എത്തിയതെന്ന് കരുതുന്നു. ഇയാളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ ക്യാമറയിൽ ഫ്ലാഷ് ലൈറ്റ് തെളിയുകയും വീട്ടുടമയുടെ മൊബൈലിൽ അലാറം അടിക്കുകയും ചെയ്തതോടെയാണ് സംഭവം അറിഞ്ഞത്. ഉടനെ തന്നെ വീട്ടുകാർ വീടിൻറെ അകത്തും പുറത്തും ലൈറ്റുകൾ തെളിയിച്ചു.തുടർന്ന് ഇയാൾ

മുഖം മറച്ച് ഓടിപ്പോവുകയായിരുന്നു. വീടിൻറെ പരിസരത്ത് ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഈ വീട്ടിൽ സമാനമായ രീതിയിൽ മോഷണം ശ്രമം നടന്നിരുന്നു. പാവറട്ടി പോലീസിൽ പരാതി നൽകി.

Related posts

മതിലകത്ത് നടക്കാനിറങ്ങിയ ആൾ തോട്ടിൽ വീണു മരിച്ചു.

Sudheer K

മണലൂരിൽ കെ. കരുണാകരൻ അനുസ്മരണം.

Sudheer K

ഓടികൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്നു; പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!