News One Thrissur
Updates

വലപ്പാട് ഗവ. ആശുപത്രിയിലേക്ക് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

തൃപ്രയാർ: പൊതു ജനാരോഗ്യ മേഖലയെ സംരക്ഷിക്കുക, കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ മരണത്തിന് ഉത്തരവാദി ആയ ആരോഗ്യ മന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് സർക്കാർ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി.

കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി ഐ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.ദിലീപ്കുമാർ, സി.എം. നൗഷാദ്, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ.വിജയൻ, സി.വി. വികാസ്, സന്തോഷ് മാസ്റ്റർ, പി.എസ്. സുൾഫിക്കർ, പി.എം. സിദ്ദീഖ് ,കെ.ബി. രാജീവ്, ചന്ദ്രൻ താന്ന്യം, ഷൈൻ പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു

Related posts

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു

Sudheer K

വലപ്പാട് ഗ്രാമപഞ്ചായത്തിലെ 36 അങ്കണവാടികൾക്ക് ഫർണീച്ചറും പാത്രങ്ങളും വിതരണം ചെയ്തു

Sudheer K

തൃപ്രയാറിൽ പുതിയ പാലത്തിന്റെ നിർമ്മാണം ഉടൻ, 29.48 കോടിക്ക് കരാർ ഒപ്പിട്ടു.

Sudheer K

Leave a Comment

error: Content is protected !!