News One Thrissur
Updates

വയോധികയെ വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി സ്വർണ്ണമാല മോഷണം: യുവതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയെ വീട്ടിലെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് ഓട്ടോ വിളിച്ച് കയറ്റി കൊണ്ടുപോയി യാത്രയ്ക്കിടെ മാല കവർന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പൊള്ളാച്ചി സ്വദേശി അമ്മു (26) വിനെയാണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസത്തിലായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിൽ എത്തിയ ശേഷം മുരിയാട് ഉള്ള വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിന്നിരുന്ന വിയ്യത്ത് തങ്കമണി എന്ന വയോധികയെയാണ് യുവതി കബളിപ്പിച്ച് ഓട്ടോയിൽ കയറ്റിയത്. തങ്കമണിയെ യുവതിആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഓട്ടോയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെയാണ് തങ്കമണി മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടേമുക്കാൽ പവൻ തൂക്കമുള്ളതായിരുന്നു മാല. തുടർന്ന് നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ കോഴിക്കോട് നിന്നും മറ്റൊരു കേസിൽ പിടിക്കപ്പെട്ട അമ്മുവിനെ തിരിച്ചറിയുകയും ഇരിങ്ങാലക്കുടയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു

അമ്മു തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസിൽ പ്രതിയാണ്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ മുരളീകൃഷ്ണൻ, ഹബീബ്.എം.എ, ടെസ്നി ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ചന്ദ്രൻ അന്തരിച്ചു.

Sudheer K

അബ്ദുൾ കരീം അന്തരിച്ചു

Sudheer K

അന്തിക്കാട് ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!