News One Thrissur
Updates

അരിമ്പൂരിൽ വിദ്യാർത്ഥികൾക്ക് മുണ്ടിനീര്: പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി മണലൂർ എം.എൽ.എ

അരിമ്പൂർ: അരിമ്പൂർ ഗവ. യു.പി. സ്‌കൂളിലെ പ്രീപ്രൈമറി കുട്ടികളിൽ മുണ്ടിനീര് (മംപ്സ്) രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്‌കൂൾ അധികൃതർ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ മണലൂർ എം.എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് സ്‌കൂൾ സന്ദർശിച്ച് വിലയിരുത്തി.

സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിലെ എൽ.കെ.ജി. കുട്ടികളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രീപ്രൈമറി വിഭാഗത്തിന് സ്‌കൂൾ അധികൃതർ അവധി നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം സ്‌കൂളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കിവരികയാണ്. രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി സംശയനിവാരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. മറ്റ് ക്ലാസുകളിലെ കുട്ടികൾക്കും രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണവും പ്രതിരോധ നിർദേശങ്ങളും തുടർച്ചയായി നൽകിവരുന്നു.

സ്‌കൂളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള കുട്ടികൾ കൃത്യമായി ഐസൊലേഷനിൽ തുടരണമെന്ന് നിർദേശിച്ചിട്ടുള്ളതോടൊപ്പം, കുട്ടികൾക്ക് ആവശ്യമായ മാനസിക പിന്തുണയും നൽകിവരുന്നുണ്ട്.

ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുകയാണെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

Related posts

വാടാനപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്

Sudheer K

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: പവന് 2440 വർധിച്ചു

Sudheer K

മുറ്റിച്ചൂർ എഎൽപി സ്കൂളിൽ ഭക്ഷ്യമേള നടത്തി.

Sudheer K

Leave a Comment

error: Content is protected !!