News One Thrissur
Updates

രാസവളങ്ങളുടെ വില വർധനവ്: കർഷക കോൺഗ്രസ് ധർണ്ണ നടത്തി.

ചേർപ്പ്: രാസവളങ്ങളുടെ വില വർധന പിൻവലിക്കുക, കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് തുക നൽകുക, ദേശീയ തലത്തിൽ നെല്ലിന്റെതാങ്ങുവില 35 രൂപയാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് പാറളം മണ്ഡലം കമ്മിറ്റി പ്രവർത്തകർ കോടന്നൂർ തപാലാഫീസിന് മുന്നിൽ ധർണ്ണ നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. സാബു അധ്യക്ഷത വഹിച്ചു. നാട്ടിക മണ്ഡലം പ്രസിഡന്റ് ബാബു ജോർജ് വടക്കൻ , സ്റ്റീഫൻ പെരിഞ്ചേരി, സുധീർ അന്തിക്കാട്, ടോണി ചിറയത്ത്, സി.കെ.വേലായുധൻ, സന്തോഷ് പെരുമ്പിള്ളി, നിഖിൽ പള്ളിപ്പുറം, അജു ബിജോയ്, ടോമി പെരിഞ്ചേരി, ടി.എം മോഹനൻ ,ജോബി ചിറയത്ത്, മാലതി പരമേശ്വരൻ , ഗോകുൽ പള്ളിപ്പുറം, പി.സി. ആന്റണി എന്നിവർ പ്രസംഗിച്ചു

Related posts

അന്തിക്കാട് സെൻ്ററിൽ സൗജന്യ സംഭാര വിതരണവുമായി ഓം കൃഷ്ണ ഡയറി .

Sudheer K

സന്തോഷ് അന്തരിച്ചു.

Sudheer K

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സിപിഐ അന്തിക്കാട് കാൽനട പ്രചരണ ജാഥ നടത്തി

Sudheer K

Leave a Comment

error: Content is protected !!