തൃപ്രയാർ: ഏകാദശിയോടനുബന്ധിച്ചുള്ള കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ കെ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ബുക്ക്ലെറ്റ് പ്രകാശനം ചലച്ചിത്ര പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥിന് നൽകി പ്രസിഡന്റ് നിർവ്വഹിച്ചു. തൃശൂർ ഗ്രൂപ്പ് അസി.കമ്മീഷണർ മനോജ് കുമാർ മുകുന്ദൻ, ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സുനിൽ വെന്നിക്കൽ, സനാതന ധർമ്മപാഠശാല പ്രസിഡന്റ് മണികണ്ഠൻ, ദേവസ്വം മാനേജർ വി.എസ് മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് അമൃത തരംഗിണി ഭക്തിഗാന സന്ധ്യ നടന്നു.
