പെരിഞ്ഞനം: പടിഞ്ഞാറ് മാളിയേക്കൽ ഗണപതി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങൾ കുതിപ്പൊളിച്ച് പണം കവർന്നിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവമെന്നാണ് കരുതുന്നത്. ഇന്ന് പുലർച്ചെ ക്ഷേത്രം ശാന്തി നട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം കാണുന്നത്. ക്ഷേത്രത്തിലെ സിസിടിവി കാമറകൾ ദിശ തിരിച്ചുവെച്ച നിലയിലാണ്. കുത്തിത്തുറന്ന രണ്ട് ഭണ്ഡാരങ്ങളിലെയും 10,20 രൂപാ നോട്ടുകളും ചില്ലറകളും നിലത്ത് ഉപേക്ഷിച്ച ശേഷം കൂടുതൽ മൂല്യമുള്ള നോട്ടുകളാണ് മോഷ്ടാവ് കൊണ്ടുപോയിട്ടുള്ളത്. 8 മാസം മുൻപാണ് ഭണ്ഡാരങ്ങൾ അവസാനമായി തുറന്നിട്ടുള്ളത്, അതിനാൽ ഭണ്ഡാരത്തിൽ കൂടുതൽ പണമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി.
